നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രം

BT Smart Search

FacebookTwitterGoogle Plus

MISSKCoursesCONSULTANCY SERVICESWATERSHED ATLASPUBLICATIONSIWDMK TRAINING

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്
നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രം (IWDM-K) ചടയമംഗലം


പ്രകൃതി വിഭവ സംരക്ഷണത്തിനും ശാസ്ത്രീയമായ മണ്ണുജല സംരക്ഷണത്തിനും ഊന്നല്‍ നല്‍കി പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനായി ചടയമംഗലത്ത് സംസ്ഥാനതല പരിശീലന കേന്ദ്രമായ സംസ്ഥാന നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രം വകുപ്പിന്‍ കീഴില്‍ 2011 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. വകുപ്പിലെ ഉദേ്യാഗസ്ഥര്‍ പ്രകൃതി വിഭവപരിപാലന മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഉദേ്യാഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് പ്രകൃതി ഭൂവിഭവ പരിപാലനത്തില്‍ ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുളള നടപടിയും സ്വീകരിച്ചു വരുന്നു.

ഹരിതകേരളം മിഷന്റെ സംസ്ഥാനതല പരിശീലന കേന്ദ്രമായി നിയോഗിക്കപ്പെട്ട ഈ സ്ഥാപനം ദേശീയ കാര്‍ഷിക പരിശീലന സ്ഥാപനമായ ഹൈദ്രാബാദിലുള്ള MANAGE ന്റെയും      Extension Education Institute ന്റെയും ഓഫ്കൃാമ്പസ്സ് പരിശീലന കേന്ദ്രമായും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പഠനകേന്ദ്രമായും പ്രവര്‍ത്തിച്ചു വരുന്നു. ഇഗ്നോയുടെ വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുള്ള ഒരു വര്‍ഷ ഡിപ്ലോമാ കോഴ്‌സ്, വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് & മാനേജ്‌മെന്റില്‍ ആറുമാസത്തെ ഡിപ്ലോമാ കോഴ്‌സ്, പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ തുടങ്ങിയ കോഴ്‌സുകള്‍ ഈ പരിശീലന കേന്ദ്രം മുഖേന നടപ്പിലാക്കി വരുന്നു. ആധുനിക ദൃശ്യ-ശ്രവ്യ സൗകര്യങ്ങളോടുകൂടിയ എയര്‍കണ്ടീഷന്‍ ചെയ്ത പരിശീലന ഹാളുകള്‍, ഹോസ്റ്റല്‍, മെസ്സ്, ലൈബ്രറി, വായനമുറി, GIS കമ്പ്യൂട്ടര്‍ ലാബ്, ജലസംരക്ഷണത്തിന്റെ പ്രായോഗിക പാഠങ്ങള്‍ നല്കുന്നതിനായി മാതൃകാനീര്‍ത്തടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ സ്ഥാപനത്തില്‍ ലഭ്യമാണ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ഈ പരിശീലന കേന്ദ്രം പ്രകൃതിവിഭങ്ങളുടെ സംരക്ഷണത്തിന്റെ പ്രസക്തി സംസ്ഥാമൊട്ടാകെ വിവിധ തുറകളില്‍ പ്പെട്ട ജനങ്ങളില്‍ എത്തിക്കുന്നതിന് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

2018 - ലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ നിന്നും കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നന്ന പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി പ്രാപ്തി വികസനപ്രവര്‍ത്തനങ്ങള്‍ IWDM-K മുഖേന നടപ്പിലാക്കി വരുന്നു.  നീര്‍ത്തട വികസനം, മണ്ണ് ജല സംരക്ഷണം എന്നീ വിഷയങ്ങളില്‍ പുതുതലമുറയെ ബോധവല്‍ക്കരിക്കുന്നതിനായി വിവിധ ജില്ലകളില്‍ പരിശീലനപരിപാടികളും ബോധവല്‍ക്കരണ പ്രദര്‍ശനങ്ങളും നീര്‍മറി വികസന പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു.

Contact us

Directorate of Soil Survey & Soil Conservation
Center Plaza buildings
Vazhuthacaud
Thiruvananthapuram-695 014
Ph: 0471 2778760, 2778761
Fax : 04712338200
 


 

 

www.india.gov.inwww.kerala.gov.in

Visitors Counter

797017