സംസ്ഥാന സോയില്‍ മ്യൂസിയം

BT Smart Search

FacebookTwitterGoogle Plus

MISSKCoursesCONSULTANCY SERVICESWATERSHED ATLASPUBLICATIONSIWDMK TRAINING

മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ പരസ്പരബന്ധിതവും പരസ്പരപൂരകവുമായ അടിസ്ഥാന വിഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ ഒരു ശാസ്ത്രീയ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ സോയില്‍ മ്യൂസിയംകെണ്ട് വിഭാവനം ചെയ്യുന്നത്. മണ്ണ്, ജലം തുടങ്ങിയ അമൂല്യമായ പ്രകൃതിവിഭവങ്ങളെ സമഗ്രമായി സംരക്ഷിക്കുവാനും പരിപാലിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു ഘടകമായി ഈ മ്യൂസിയം പ്രവര്‍ത്തിക്കണം എന്നതാണ് ഇതു കൊണ്ടുള്ള പരമമായ ലക്ഷ്യം. മാത്രമല്ല, വളര്‍ന്നുവരുന്ന നമ്മുടെ യുവതലമുറയ്ക്ക് പുസ്തകങ്ങളിലൂടെയല്ലാതെ, നേരിട്ട് മണ്ണ്, ജലം എന്നീ പ്രകൃതി വിഭവങ്ങളെ സംബന്ധിച്ചുള്ള ശാസ്ത്രീയമായ അറിവ് പകര്‍ന്നു നല്കുക എന്നതും ഈ സോയില്‍ മ്യൂസിയത്തിന്റെ ലക്ഷ്യമാണ്. മണ്ണറിഞ്ഞു കൃഷിയിറക്കുന്നതിലൂടെ കര്‍ഷകന് തന്റെ പരിമിതമായ വിഭവങ്ങള്‍ ബുദ്ധിപൂര്‍വ്വകമായി വിനിയോഗിച്ചു മികച്ച നേട്ടം കൊയ്യാന്‍ സാധിക്കുന്നു.

മണ്ണു പര്യവേക്ഷണ സംരക്ഷണ വകുപ്പിന്റെ നാളിതുവരെയുള്ള ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചത്തില്‍, കേരളത്തിന്റെ ഭൂവിഭവങ്ങളെ കുറിച്ച് ശേഖരിച്ച സമഗ്ര വിവരങ്ങള്‍ സാധാരണക്കാരുടേയും കര്‍ഷകരുടേയും അടുക്കല്‍ നേരിട്ട് എത്തിക്കുകയും തദ്വാര ഏതൊരു പ്രദേശത്തിന്റേയും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രകൃതി വിഭവങ്ങളായ മണ്ണിനും ജലത്തിനുമുള്ള പങ്ക്, അവയെ പരിപാലിക്കേതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ സോയില്‍ മ്യൂസിയം കേരളത്തിലെ ജനങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നത്. സുസ്ഥിര ക്യഷി, മണ്ണ് ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍, മണ്ണ് പരിശോധന, മണ്ണിലെ പോഷക മൂലകങ്ങള്‍, മണ്ണിലെ സൂഷ്മാണുക്കള്‍, എന്നീ വിഷയങ്ങളില്‍ സാധാരണക്കാര്‍ക്കു കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ മ്യൂസിയം സജ്ജീകരിച്ചിട്ടുണ്ട്‌.

 

 

Contact us

Directorate of Soil Survey & Soil Conservation
Center Plaza buildings
Vazhuthacaud
Thiruvananthapuram-695 014
Ph: 0471 2778760, 2778761
Fax : 04712338200
 


 

 

www.india.gov.inwww.kerala.gov.in

Visitors Counter

797000